ആരുമറിയാതെ

സമയം പതിനൊന്ന് കഴിഞ്ഞ് കാണും എല്ലാവരും ഉറക്കമായി എന്നുറപ്പിച്ചാണ് അവൻ എഴുത്ത് മേശക്കരികിൽ വന്നത്. അപ്പോഴും ഉറങ്ങാതെ ഇരുളിൽ കണ്ണുകൾ പ്രകാശിപ്പിച്ചു അവൻറെ പൂച്ച അവനെ കാത്തിരിക്കുകയാണ്.

പൂച്ചക്ക് ഏതായാലും വായിക്കാനറിയില്ലല്ലോ എന്ന ആശ്വാസത്തിൽ നീലമഷി പേനയിൽ അവൻ എഴുതി തുടങ്ങി...

അവൻ ആരും കാണാതെയാണ് എഴുതാനിരിക്കുക.എഴുതുന്നത് കണ്ടാൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത അവനെ എപ്പോഴും ഇരുളിൻറെ തോഴനാക്കി

നാലുപാടും ഇടയ്ക്കിടെ കണ്ണുകൾ പരതി അവസാനം അവൻ ഫുൾ സ്റ്റോപ്പ്‌ ഇട്ടു...

പിന്നെ ആരും കാണാതെ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തു...



ശിഹാബുദ്ദീൻ.കെ
Latest
Previous
Next Post »